We gave swipe machine to beggar, he did exactly what we told him

ന്യൂഡല്‍ഹി: രാജ്യം കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങുന്നതിന് ഉദാഹരണമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയ, ഭിക്ഷാടകന്‍ സൈ്വപിംഗ് മെഷിന്‍ ഉപയോഗിക്കുന്ന വാട്‌സ് ആപ്പ് വീഡിയോയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്.

കഴിഞ്ഞ മൂന്നിനായിരുന്ന മോദി തന്റെ പ്രസംഗത്തില്‍ വീഡിയോ പരാമര്‍ശിച്ചത്. ഹൈദ്രാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഷ്വലൈസേഷന്‍ കമ്പനിയായ ന്യൂമെറോ ഗ്രാഫിക് സൊല്യൂഷന്‍സ് പ്രവൈറ്റ് ലിമിറ്റഡാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

2013 നവംബറിലാണ് വീഡിയോ ചിത്രീകരിച്ചത്. 2014 ജനുവരി 16ന് യൂട്യൂബിലെത്തി. കാറിലിരിക്കുന്ന വനിത ഭിക്ഷ ചോദിക്കുന്ന ആളോട് കയ്യില്‍ കറന്‍സിയില്ല, ഡെബിറ്റ് കാര്‍ഡേ ഉള്ളൂവെന്നും അറിയിക്കുമ്പോള്‍ പക്കലുള്ള ബാഗില്‍നിന്ന് ഭിക്ഷാടകന്‍ സൈ്വപിംഗ് മെഷിന്‍ പുറത്തെടുക്കുന്നതാണ് വീഡിയോയിലുള്ളത്.

ഭിക്ഷാടകന് മെഷിന്‍ നല്‍കി തങ്ങള്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്ന് ന്യൂമെറോ ഗ്രാഫിക്കിന്റെ സഹ സ്ഥാപകയായ കുല്‍പ്രീത് കൗര്‍ പറയുന്നു. ഭാവിയിലെ സാങ്കേതികവിദ്യയെക്കുറിച്ചു പ്രചാരണം നടത്തുന്ന സ്ഥാപനമാണിത്.

ജൂബിലി ഹില്‍സ് ട്രാഫിക്ക് സിഗ്‌നലിലായിരുന്നു മൊബൈലില്‍ വീഡിയോ ചിത്രീകരിച്ചത്. ഇത്തരം ട്രാഫിക് ജംഗ്ഷനുകളിലെ ഭിക്ഷാടകരെ കയ്യില്‍ പണമില്ലെങ്കില്‍ എങ്ങനെ സഹായിക്കുമെന്ന ചിന്തയില്‍നിന്നാണ് ഇത്തരമൊരു വീഡിയോ ആശയം മനസിലുദിച്ചതെന്ന് കൗര്‍ പറയുന്നു. എന്നാല്‍ നോട്ട് പരിഷ്‌ക്കരണം എന്ന ആശയം മനസിലുണ്ടായിരുന്നില്ല.

ബഞ്ചാര ഹില്‍സിലെ സായി ബാബ ക്ഷേത്രത്തില്‍നിന്നാണ് വീഡിയോയില്‍ അഭിനയിക്കാന്‍ ഭിക്ഷാടകനെ കണ്ടെത്തിയത്. ഇയാള്‍ തങ്ങള്‍ പറഞ്ഞപോലെ അഭിനയിച്ചുവെങ്കിലും പേര് ഓര്‍ക്കുന്നില്ലെന്ന് കൗര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് ഭിക്ഷാടകനെ കണ്ടിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

https://youtu.be/dqoNHW6sW-c

Top