ഞങ്ങള്‍ കുട്ടികള്‍ക്ക് പേനകളും കമ്പ്യൂട്ടറുകളും നല്‍കുന്നു,അവര്‍ തോക്കുകളും: കെജ്രിവാള്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ ലോങ്ങ് മാര്‍ച്ചിന് നേരെ വിദ്യാര്‍ത്ഥി വെടിയുതിര്‍ത്ത സംഭവത്തില്‍ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഞങ്ങള്‍ കുട്ടികള്‍ക്ക് പേനകള്‍ നല്‍കുമ്പോള്‍ ചിലര്‍ തോക്കുകളാണ് നല്‍കുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു.

‘ഞങ്ങളുടെ പാര്‍ട്ടി കുട്ടികള്‍ക്ക് പേനകളും കമ്പ്യൂട്ടറുകളും നല്‍കുന്നു.അവരെ സംരഭകത്വത്തെ കുറിച്ച് സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍, മറ്റ് ചിലര്‍ കുട്ടികള്‍ക്ക് തോക്കുകള്‍ നല്‍കുകയും അവരില്‍ വിദ്വേഷം നിറക്കുകയും ചെയ്യുന്നു’- അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ഐടി-ടെക് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുന്ന ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് പൗരത്വ നിയമഭേദഗതിക്കെതിരെ ജാമിയ വിദ്യാര്‍ത്ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ ലോങ്ങ് മാര്‍ച്ചിന് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്. രാജ്ഘട്ടിലേക്കുള്ള ലോങ്ങ് മാര്‍ച്ച് സര്‍വകലാശാല കവാടം പിന്നിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. ‘ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്, താന്‍ തരാം സ്വാതന്ത്യം’ എന്ന് ആക്രോശിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു

Top