We fully support India in countering terror: UAE

ന്യൂഡല്‍ഹി: ഭീകരതയ്ക്ക് എതിരെയുള്ള ഇന്ത്യയുടെ നിലപാടുകള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നു ഇന്ത്യയിലെ യു.എ.ഇ പ്രതിനിധി അഹമ്മദ് അല്‍ ബന്ന.

കൂടാതെ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള പ്രതിരോധ സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുമെന്നു അദ്ദേഹം അറിയിച്ചു.

റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി എത്തുന്ന അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ ഇരുരാജ്യങ്ങളും പതിനാറു കരാറുകളില്‍ ഒപ്പുവയ്ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം ജനുവരി 25ന് കൂടിക്കാഴ്ച നടത്തും.

പത്താന്‍കോട്ടിലുണ്ടായ ഭീകരാക്രമണത്തില്‍ യു.എ.ഇയാണ് ആദ്യം അപലപിച്ചത്. അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ യു.എ.ഇ പിന്തുണച്ചിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Top