സാലറി ചലഞ്ചില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു കെ.ടി. ജലീല്‍

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി കെ.ടി. ജലീല്‍. പ്രളയക്കെടുതിയില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന ഉത്തരവിനെതിരേ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണു മന്ത്രിയുടെ പ്രതികരണം.

ഇത്രയുംകാലം തീറ്റിപ്പോറ്റിയ ജനത ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ ആരും പറയാതെ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ അവരെ സഹായിക്കുകയാണ് വേണ്ടത് ജലീല്‍ പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്ന ഉത്തരവ് ഗുണ്ടാപ്പിരിവാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ ആരോപിച്ചിരുന്നു. ഇത്തരത്തില്‍ നിര്‍ബന്ധിതമായി പിരിവ് നടത്തുന്നത് ശരിയല്ലെന്നും പിരിവ് നല്‍കാന്‍ തയാറല്ലാത്തവര്‍ അത് എഴുതി നല്‍കണമെന്നുള്ള സര്‍ക്കര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതേതുടര്‍ന്ന് നിര്‍ബന്ധിത വിഭവ സമാഹരണം പാടില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വകുപ്പു മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.

Top