We Don’t Believe in Muscle, Money Power, Says Irom Sharmila

ഇംഫാല്‍: മണിപ്പൂരില്‍ പ്രതീകാത്മക പോരാട്ടം തുടരുകയാണെന്ന് മണിപ്പൂരി ഉരുക്ക് വനിത ഇറോം ചാനു ശര്‍മ്മിള.

ഇംഫാലിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ് പാര്‍ട്ടി യുവജനങ്ങള്‍ക്കും മണിപ്പൂരിന്റെ മാറ്റങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇറോം ശര്‍മ്മിള പറഞ്ഞു.

20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് താന്‍ വോട്ട് ചെയ്യുന്നതെന്നും അത് ഉത്തരവാദിത്വം കൂട്ടുന്നുവെന്നും ഇറോം പറഞ്ഞു.

മണിപ്പൂരിന്റെ മാറ്റത്തിനു വേണ്ടി ഒന്നിക്കണമെന്നാണ് ജനങ്ങളോട് ഞങ്ങള്‍ അപേക്ഷിച്ചിരിക്കുന്നത്. ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ടെന്ന് യുവജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും മനസിലാക്കാവുന്നതാണ്. തൗബാലിലെ ഖന്‍ഗാബോക് മണ്ഡലത്തില്‍ നിന്നും തനിക്ക് വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്. ഞങ്ങള്‍ കായികബലത്തിലും പണത്തിന്റെ കരുത്തിലും വിശ്വസിക്കുന്നില്ലെന്നും ഇറോം ശര്‍മ്മിള പ്രതികരിച്ചു.

ഇറോം ശര്‍മ്മിളയുടെ പാര്‍ട്ടിയില്‍ നിന്നും മൂന്ന് സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. ഖന്‍ഗാബോകില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായാണ് ഇറോം മത്സരിക്കുന്നത്. ഇവിടെ മാര്‍ച്ച് എട്ടിനാണ് വേട്ടെടുപ്പ്.

Top