ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ചെയ്യാം; കേന്ദ്ര ധനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യാമെന്നാണ് അറിയിച്ചിരിക്കുന്നത്.

നിലവില്‍ റീടെയ്ല്‍ വിലയുടെ പാതിയിലേറെയും കേന്ദ്ര- സംസ്ഥാന നികുതികളും സെസ്സുകളുമാണ്. വിലയുടെ 60 ശതമാനം വരുമിത്. ദില്ലിയില്‍ ഡീസല്‍ വിലയുടെ 53 ശതമാനവും നികുതിയാണ്. 39 ശതമാനത്തോളം കേന്ദ്ര എക്‌സൈസ് നികുതിയുമാണ്.

ഫിനാന്‍സ് ബില്ലില്‍ മറുപടി പറയുന്നതിനിടെയാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. തനിക്ക് ഇക്കാര്യത്തില്‍ വിരുദ്ധാഭിപ്രായം ഇല്ലെന്നും സംസ്ഥാനങ്ങള്‍ തയ്യാറാണെങ്കില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അവര്‍ പറഞ്ഞു.

 

Top