വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നത്: കജോള്‍

ന്യൂഡല്‍ഹി:’ഇന്ത്യയെ പോലൊരു രാജ്യത്തെ മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. ‘നാം പരമ്പരാഗത ചിന്തകളിലും ആചാരങ്ങളിലും മുഴുകിയിരിക്കുകയാണ്. എന്നാല്‍, വിദ്യാഭ്യാസം നമുക്ക് വൈവിധ്യമായ കാഴ്ചപ്പാടുകള്‍ നല്‍കും. നമ്മുടെ രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇല്ലാത്തതും അതാണ്’ -നടി പറഞ്ഞു.

‘ദി ട്രയല്‍’ എന്ന തന്റെ പുതിയ ഷോയുടെ പശ്ചാത്തലത്തില്‍ ‘ദ ക്വിന്റി’ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കജോള്‍. ഷോയുടെ സംവിധായകന്‍ സുപര്‍ണ് വര്‍മയും നടന്‍ ജിഷു സെന്‍ഗുപ്തയും ഒപ്പമുണ്ടായിരുന്നു.

Top