കേന്ദ്രത്തിന്റേത് രാഷ്ട്രീയ പകപോക്കല്‍; മാപ്പ് പറയാന്‍ ഞങ്ങള്‍ സവര്‍ക്കറല്ലെന്ന് ബിനോയ് വിശ്വം

ന്യൂഡല്‍ഹി: മാപ്പ് പറഞ്ഞാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കാമെന്ന രാജ്യസഭാ അധ്യക്ഷന്റെ നിലപാട് തള്ളി എംപിമാര്‍. മാപ്പ് പറയാന്‍ ഞങ്ങള്‍ സവര്‍ക്കറല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. വൈരാഗ്യബുദ്ധിയോടെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്. ഇന്ത്യയില്‍ നരേന്ദ്ര മോദി മാര്‍ഷല്‍ ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ നാളെ ഗാന്ധി പ്രതിമക്ക് മുന്നില്‍ ധര്‍ണനടത്തുമെന്ന് എളമരം കരീം പറഞ്ഞു. രാവിലെ 10 മുതലാണ് ധര്‍ണ. സഭ ബഹിഷ്‌കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് നടപടിയെടുത്തത്. രാഷ്ട്രീയ പകപോക്കലാണിത്. ഒരിക്കലും മാപ്പ് പറയില്ല, മാപ്പ് പറയേണ്ട ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആഗസ്റ്റ് ഒന്നിലെ ബുള്ളറ്റിനില്‍ പ്രതിഷേധിച്ചവരുടെ പേരുകളുണ്ട്. അതില്‍ എളമരം കരീമിന്റെ പേരില്ല. പിന്നെ എങ്ങനെയാണ് നടപടിയെടുത്തതെന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.

Top