‘ഹമാസുമായുള്ള യുദ്ധത്തില്‍ നാം തോല്‍ക്കുകയാണ്, നെതന്യാഹുവിനെ മാറ്റാതെ വിജയം സാധ്യമല്ല’; ഡാന്‍ ഹലുട്‌സ്

തെല്‍ അവീവ്: ഗസ്സയിലടക്കം കൂട്ടക്കുരുതി തുടരുന്നതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതതന്യാഹുവിന് തിരിച്ചടിയേകുന്ന പ്രസ്താവനയുമായി പ്രതിരോധ വിഭാഗം മുന്‍ തലവന്‍ ഡാന്‍ ഹലുട്‌സ്. ‘ഹമാസുമായുള്ള യുദ്ധത്തില്‍ നാം തോല്‍ക്കുകയാണെന്നും നെതന്യാഹുവിനെ മാറ്റാതെ വിജയം സാധ്യമല്ല’ എന്നുമാണ് ഡാന്‍ ഹലുട്‌സ് അറിയിച്ചിരിക്കുന്നത്.

എല്ലാ അര്‍ഥത്തിലും ഇസ്രായേല്‍ തോല്‍വി നേരിടുകയാണെന്നും ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ ശരിയാവില്ലെന്നും അദ്ദേഹം പറയുന്നു. വലിയ തോതിലുള്ള എതിര്‍പ്പാണ് നെതന്യാഹുവിനെതിരെ രൂപപ്പെട്ടിരിക്കുന്നത്. നേരത്തെ സൈനിക നേതൃത്വവും നെതന്യാഹുവിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മുന്‍ പ്രതിരോധ മേധാവി കൂടി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

Top