അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ തടസം നില്‍ക്കുന്നത് കോണ്‍ഗ്രസ് : അമിത് ഷാ

amithshah

ന്യൂഡല്‍ഹി :അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ഡല്‍ഹിയിലെ രാംലീല മൈതാനില്‍ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.

രാമക്ഷേത്രം നിര്‍മാണത്തിന് തടസം നില്‍ക്കുന്നത് കോണ്‍ഗ്രസ് ആണെന്നും സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസ് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്നുമാണ് അമിത് ഷാ ആരോപിക്കുന്നത്.

“എത്രയും വേഗം രാമക്ഷേത്രം നിര്‍മിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. സുപ്രീംകോടതിയിലെ കേസ് അവസാനിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇതിന് തടസമുണ്ടാക്കുന്നു” -അമിത് ഷാ പറഞ്ഞു.

Top