നെയ്മറെയല്ല, കൗട്ടീനോയെയാണ് ഭയക്കേണ്ടത്; മെക്‌സിക്കന്‍ പരിശീലകന്‍

kutinjo

മോസ്‌കോ: ബ്രസീല്‍-മെക്‌സിക്കോ മത്സരത്തില്‍ മെക്‌സിക്കോയുടെ ഭയം നെയ്മറല്ല കൗട്ടീനോ ആണെന്ന് മെക്‌സിക്കന്‍ പരിശീലകന്‍ ഒസോരിയോ.
മിഡ്ഫീല്‍ഡില്‍ എവിടെയും ഒപ്പം ഫോര്‍വേഡായും കളിക്കാന്‍ കഴിവുള്ള താരമാണ് കൗട്ടീനോ. ബ്രസീലിന്റെ ഏറ്റവും മികച്ച താരവും കൗട്ടീനോ തന്നെയാണ്. കൗട്ടീനോയെ തടയുക തന്നെയാണ് മെക്‌സിക്കോയുടെ ആദ്യ പണിയെന്നും പരിശീലകന്‍ പറഞ്ഞു.

‘ബ്രസീലിന്റെ ടാലന്റുകളായ നെയ്മര്‍, ഡഗ്ലസ് കോസ്റ്റ, വില്ല്യന്‍ തുടങ്ങിയവരെ ഒന്നും കുറച്ചു കാണുന്നില്ല, പക്ഷെ ഗ്രൗണ്ടില്‍ ശരിക്കും മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുക കൗട്ടീനോയ്ക്കാണ് ഒസോരിയോ പറഞ്ഞു. ഇതുവരെ ഈ ലോകകപ്പില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും കൗട്ടീനോ സ്വന്തമാക്കിയിട്ടുണ്ട്.

Top