ലോകകപ്പ്; ഇംഗ്ലണ്ട് – ന്യൂസിലണ്ട് വിധി നിര്‍ണയത്തില്‍ തനിക്ക് പിഴവ് സംഭവിച്ചുവെന്ന്

ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ന്യൂസിലണ്ട് മത്സരത്തിന്റെ വിധി നിര്‍ണയിച്ച അമ്പെയര്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. വിധി നിര്‍ണയത്തില്‍ ഓവര്‍ ത്രോ വിവാദത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്നാണ് അമ്പെയര്‍ കുമാര ധര്‍മ്മസേന വ്യക്തമാക്കിയിരിക്കുന്നത്.

മത്സരത്തില്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ എറിഞ്ഞ ത്രോ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയായിരുന്നു. തുടര്‍ന്ന് ധര്‍മസേന ഇംഗ്ലണ്ടിന് 6 റണ്‍സ് അനുവദിക്കുകയായിരുന്നു.

എന്നാല്‍ ബെന്‍ സ്റ്റോക്‌സ് ക്രീസില്‍ എത്താതിരുന്നത് കൊണ്ട് ഇംഗ്ലണ്ടിന് 5 റണ്‍സ് ആണ് അനുവദിക്കേണ്ടിയിരുന്നത്. തുടര്‍ന്ന് നിശ്ചിത 50 ഓവറില്‍ മത്സരം സമനിലയില്‍ കലാശിക്കുകയും തുടര്‍ന്ന് നടന്നസൂപ്പര്‍ ഓവറിലും സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ബൗണ്ടറികല്‍ നിലയില്‍ ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കളാവുകയായിരുന്നു.

‘ടെലിവിഷന്‍ റിപ്ലേകള്‍ കണ്ടതിന് ശേഷം ആളുകള്‍ക്ക് അഭിപ്രായം പറയാന്‍ എളുപ്പമാണ്. താന്‍ ടെലിവിഷന്‍ റിപ്ലേകള്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ റണ്‍സ് നിര്‍ണയിച്ചതില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നു, അതെ സമയം ഗ്രൗണ്ടില്‍ ടെലിവിഷന്‍ റിപ്ലേകളുടെ സഹായമില്ലാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്, ഞാന്‍ എടുത്ത തീരുമാനത്തില്‍ ഖേദിക്കുന്നില്ലെന്നും ‘ ധര്‍മസേന പറഞ്ഞു.

Top