ഡബ്ല്യയുസിസി പോരാട്ടത്തിലേക്ക് വൈകീട്ട് നാലിന് നടിമാര്‍ മാധ്യമങ്ങളെ കാണും

Padmapriya Revathi Parvathy

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ നടപടി വൈകുന്നതില്‍ ‘അമ്മ’യ്‌ക്കെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങി ഡബ്ല്യൂസിസി. വൈകീട്ട് നാലിന് രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ മാധ്യമങ്ങളെ കാണും. കൂടുതല്‍ നടിമാര്‍ ‘അമ്മ’ സംഘടനയില്‍ നിന്ന് രാജി വെക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നടിയെ ആക്രമിച്ച കേസില്‍ ‘അമ്മ’യുടെ നിലപാടിലാണ് പ്രതിഷേധം. അതേസമയം നടന്‍ ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് നടിമാര്‍ നല്‍കിയ കത്തില്‍ ‘അമ്മ’ എക്‌സിക്യൂട്ടിവില്‍ തീരുമാനമായിട്ടില്ലായിരുന്നു. ദിലീപിനെതിരെ അച്ചടക്കനടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനം എടുക്കാനാകില്ലെന്ന് ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ജനറല്‍ ബോഡിയാണ് അന്തിമതീരുമാനമെടുക്കേണ്ടത്. ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ക്കുന്നത് വരെ കാത്തിരിയ്ക്കണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു.

Top