താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തെക്കുറിച്ച് അറിയില്ലെന്ന് ഡബ്ല്യു.സി.സി

wcc

കൊച്ചി : താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തെക്കുറിച്ച് അറിയില്ലെന്ന് വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി. യോഗം നടക്കുന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഡബ്ല്യു.സി.സി. അറിയിച്ചു.

അതേസമയം താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുകയാണ്.

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച് നാലു നടിമാര്‍ രാജിവെച്ചിരുന്നു. ഈ സംഭവത്തില്‍ നടിമാരായ പാര്‍വതി,രേവതി എന്നിവര്‍ പ്രത്യേക യോഗം വിളിക്കണമെന്ന് അമ്മയോട് മുമ്പ് വശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് യോഗം ചേരാന്‍ തീരുമാനമായത്.

Top