Wayne Rooney honoured to equal Charlton’s Manchester United record

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റിക്കാര്‍ഡ് ബുക്കില്‍ ഇടം നേടി ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണി. യുണൈറ്റഡില്‍ തന്റെ 249–ാം ഗോള്‍ കണ്ടെത്തിയ റൂണി, ഇതിഹാസതാരം ബോബി കാള്‍ട്ടനൊപ്പം ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റിക്കാര്‍ഡ് പങ്കിടുകയാണ്.

എഫ്എ കപ്പില്‍ റീഡിംഗിനെതിരായ മത്സരത്തിലായിരുന്നു റൂണിയുടെ നേട്ടം. കാള്‍ട്ടണേക്കാള്‍ 215 മത്സരങ്ങള്‍ കുറവ് കളിച്ചാണ് റൂണിയുടെ റിക്കാര്‍ഡെന്നതും ശ്രദ്ധേയമാണ്. 1973ല്‍ സ്ഥാപിക്കപ്പെട്ട റിക്കാര്‍ഡിനൊപ്പമാണ് റൂണി.

543–ാം മത്സരത്തില്‍ റൂണി നേട്ടം സ്വന്തമാക്കിയപ്പോള്‍ ബോബി കാള്‍ട്ടന് 215 മാച്ചുകളും 4 സീസണുകളും അധികമായിവന്നു. നേരത്തെ ഇംഗ്ലണ്ടിനായി ബോബി കാള്‍ട്ടണ്‍ നേടിയ 49 ഗോള്‍ എന്ന റിക്കാര്‍ഡും റൂണി മറികടന്നിരുന്നു.

Top