പ്രശോഭ് വിജയന്റെ സംവിധാനത്തിൽ വേഫെറർ ഫിലിംസിന്റെ നാലാം ചിത്രം; ഷൂട്ടിങ് പൂർത്തിയായി

രനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ പ്രൊഡക്ഷൻ കമ്പനി വേഫെറർ ഫിലിംസ് ഒരുക്കിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ഫേസ്ബുക്കിലൂടെയാണ് ദുൽഖർ ഈ കാര്യം അറിയിച്ചത്. തൻ്റെ പ്രൊഡക്ഷൻ കമ്പനിയുടെ നാലാം ചിത്രവും എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പൂർത്തിയാക്കിയതെന്നും മികച്ച ഒരു ടീമായിരുന്നുവെന്നും ഞങ്ങളിൽ വിശ്വാസമർപ്പിച്ചതിന് ഒരുപാട് നന്ദിയെന്നും ദുൽഖർ കുറിച്ചു. ഷൈൻ ടോം ചാക്കോ, ധ്രുവൻ, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയത് രതീഷ് രവിയാണ്. ഗോവിന്ദ് വസന്ത സംഗീതം പകർന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഫായിസ് സിദ്ദിഖാണ്. സ്റ്റെഫി സേവ്യർ ചിത്രത്തിൻ്റെ കോസ്റ്റ്യൂം ഡിസൈനിംഗറായും സുഭാഷ് കരുൺ ആർട്ട് ഡയറക്ടറായും രഞ്ജിത് ആർ മേക്കപ്പ് മാനായും എത്തുന്നു. അൻപത് ദിവസങ്ങൾക്കുള്ളിൽ ആലുവയിലും മറ്റുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. കുറുപ്പ്, റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമ എന്നിവയാണ് വേഫെററിൻ്റേതായി അണിയറയിൽ പരോഗമിക്കുന്ന മറ്റു ചിത്രങ്ങൾ.

Top