വയനാട്ടില്‍ യുഡിഎഫ് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

harthal

കല്‍പ്പറ്റ: വയനാട്ടില്‍ ഒക്ടോബര്‍ അഞ്ചിന് യുഡിഎഫ് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു.

ബന്ദിപ്പൂര്‍ പാതയില്‍ പൂര്‍ണ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്താനുളള നീക്കത്തിനെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചു കൊണ്ടാണ് ഹര്‍ത്താല്‍ പന്‍വലിക്കുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഹര്‍ത്താല്‍ പിന്‍വലിച്ചെങ്കിലും ബന്ദിപ്പൂരില്‍ രാത്രി യാത്ര അനുവദിച്ചുകിട്ടാന്‍ പ്രക്ഷോഭം ശക്തമാക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചത്.

Top