വയനാട് പുല്‍പ്പള്ളിയില്‍ ജനവാസ മേഖലയില്‍ കടുവ ; ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്

tiger census

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ ജനവാസ മേഖലയില്‍ കടുവ. കടുവയെ ഇതുവരെയും മേഖലയില്‍ നിന്നും തുരത്താനായിട്ടില്ല. കാപ്പിപ്പാടി കോളനിയിലാണ് കടുവയെ അവസാനമായി കണ്ടത്. കടുവയെ പിടികൂടുംവരെ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാത്രിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ പടക്കം പൊട്ടിച്ച് കടുവയെ തുരത്താന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് കിട്ടിയാല്‍ മയക്കുവെടിവച്ച് കടുവയെ പിടികൂടുമെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top