വയനാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

വയനാട്: കാക്കവയലിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. കൽപറ്റയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് വരികയായിരുന്ന കാറാണ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചത്. കാർ അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

മരിച്ചവർ തമിഴ്‌നാട് പാട്ടവയൽ സ്വദേശികളാണ്. ഇവരുടെ തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾ അനുസരിച്ച് പ്രജീഷ്, ഷീജ, പത്മാവതിയുടെ മകൻ ആരവ് എന്നിവരാണെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കാറിലുണ്ടായിരുന്ന ഒരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവർ എന്തിനാണ് വയനാട്ടിലെത്തിയതെന്ന് വ്യക്തമല്ല.

Top