രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതില്‍ അനിശ്ചിതത്വം; പത്താം പട്ടികയിലും വയനാടും വടകരയുമില്ല

ന്യൂഡല്‍ഹി: കേരളത്തിലെ വടകര, വയനാട് നിയോജകമണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ കോൺഗ്രസിന്‍റെ പത്താം സ്ഥാനാർത്ഥിപ്പട്ടികയും പുറത്തിറങ്ങി. പശ്ചിമബംഗാളിലെ 25 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പത്താം പട്ടികയിൽ പ്രഖ്യാപിച്ചു.

മോദിയുടെ ദക്ഷിണേന്ത്യയിലെ സ്ഥാനാർഥിത്വത്തെ ആശ്രയിച്ചാകും രാഹുലിന്റെ തീരുമാനമെന്നാണ് ഉന്നത കോൺഗ്രസ് നേതാക്കൾ നൽകുന്ന വിവരം. രാഹുലിന്റെ കർമ്മ മണ്ഡലമായ അമേഠിയിൽ പരാജയ ഭയമില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചു.

മഹാരാഷ്ട്രയിലെ ഒരു സീറ്റിലെ സ്ഥാനാർത്ഥിയേയും പത്താം പട്ടിയകയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ നോർത്ത് വെസ്റ്റിൽ മിലന്ദ് ദേവ്റ കോൺഗ്രസ് സ്ഥാനാർത്ഥിയാകും. നേരത്തേ മുബൈ നോർത്ത് വെസ്റ്റിലേക്ക് പരിഗണിച്ചിരുന്ന സഞ്ജയ് നിരുപത്തിന് പകരമായാണ് മുംബൈ റീജിയണൽ കോൺ കമ്മിറ്റി അധ്യക്ഷൻ മിലന്ദ് ദേവ്റയെ നിയോഗിച്ചത്. ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാല് സ്ഥാനാർത്ഥികളേയും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

Top