കോണ്‍ഗ്രസ് സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

വയനാട്: വയനാട്ടില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യക്കാര്‍ക്ക് തന്നെ ഇന്ത്യന്‍ പൗരനെന്ന് തെളിയിക്കേണ്ട അവസ്ഥയാണിത്.ആരാണ് നരേന്ദ്ര മോദിക്ക് ഇതിന് അധികാരം നല്‍കിയതെന്നും മോദിയും ഗോഡ്‌സെയും ഒരേ ആശയത്തിന്റെ വാക്തക്കളാണെന്നും രാഹുല്‍ പറഞ്ഞു. വയനാട്ടില്‍ പൗരത്വ നിയമത്തിനെതിരെ നടന്ന ലോംഗ് മാര്‍ച്ചിന് ശേഷമുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയിയിരുന്നു അദ്ദേഹം.

മോദി രാജ്യത്തെ തുറുമുഖങ്ങളും വിമാനത്താവളങ്ങളും അദാനിക്ക് വിറ്റെന്നും, ഇനി റെയില്‍വേയിലാണ് മോദിയുടെ കണ്ണെന്നും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളും ഒരോന്നായി ഇതുപോലെ വിറ്റു തീര്‍ക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഭരണഘടന സംരക്ഷണ റാലികളുടെ ഭാഗമായാണ് വയനാട്ടിലും റാലി സംഘടിപ്പിച്ചത്.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ രാഹുലിനോപ്പം മാര്‍ച്ചില്‍ പങ്കെടുത്തു.

കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച ഭരണഘടന സംരക്ഷണ റാലിയില്‍ വന്‍ ജന പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്.

Top