പത്തുവയസുകാരന്റെ ഗോള്‍ അടികണ്ടാല്‍ ഞെട്ടും; സോഷ്യല്‍ മീഡിയയിൽ താരമായി ഈ മിടുക്കൻ

ത്തുവയസുകാരന്‍ ഡാനിഷാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ആരാണ് ഡാനിഷെന്നല്ലെ? വയനാട് മാനന്തവാടി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ സീറോ ആംഗിള്‍ കോര്‍ണര്‍ ഗോള്‍ നേടിയ മിടുക്കനാണ് ഡാനിഷ്.

മൈതാനത്ത് സ്വന്തം ടീമിന് വേണ്ടി ഗോൾ കരസ്ഥമാക്കിയാണ് ഈ കൊച്ചുമിടുക്കന്‍ കയ്യടി നേടിയത്. ഫുട്‌ബോള്‍ ആരാധകരെ മാത്രമല്ല ഐ.എം. വിജയനെപ്പോലും ഡാനിഷിന്റെ ഗോള്‍ അമ്പരിപ്പിച്ചിരിക്കുകയാണ്. ഫുട്ബോളിനോടുള്ള താരത്തിന്റെ കമ്പം ഇന്നും ഇന്നലെയും തുങ്ങിയതല്ല. ഏഴാം വയസുമുതല്‍ തുടങ്ങിയതാണ്.

മലയാള മനോരമ ഫോട്ടോഗ്രാഫര്‍ അബുഹാഷിമിന്റെയും അധ്യാപികയായ നോവിയയുടെയും മകനായ ഡാനിഷ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി കൂടിയാണ്.

സിനിമാ അഭിനയത്തിന് വേണ്ടി പരിശീലിച്ചതായിരുന്നു ഈ ഗോൾ. ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് താരം. എന്നാല്‍ ആ കളിയില്‍ പറ്റിയ പരിക്കിന്റെ ക്ഷീണത്തില്‍ കൂടിയാണ് താരമിപ്പോള്‍. ഐ.എം. വിജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Top