വയനാട്ടിൽ സ്വകാര്യ ആഡംബര ബസ് മറിഞ്ഞ് 19 പേർക്ക് പരിക്ക്

കല്‍പറ്റ : വയനാട്ടില്‍ സ്വകാര്യ ആഡംബര ബസ് അപകടത്തില്‍ പെട്ട് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എവണ്‍ ട്രാവല്‍സാണ് അപകടത്തില്‍ പെട്ടത്.

പരിക്കേറ്റവരെ കല്‍പറ്റ ജനറല്‍ ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Top