വയനാട് സാഹസിക യാത്ര; കാര്‍ പിടിച്ചെടുത്തു, ഉടമയുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി

വയനാട്: വയനാട് ചുരത്തില്‍ സാഹസിക യാത്ര നടത്തിയ കാര്‍ പിടിച്ചെടുത്തു. കോഴിക്കോട് ചേവായൂരില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. കാര്‍ പേരാമ്പ്ര സ്വദേശി ഷഫീറിന്റേതാണ്. കാര്‍ ഓടിച്ചതും ഫഫീറായതിനാല്‍ കോഴിക്കോട് ആര്‍.ടി.ഒ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിച്ചുണ്ട്.

കഴിഞ്ഞ ദിവസമാണ് വയനാട് താമരശ്ശേരി ചുരത്തിലുടെ കാറിന്റെ ഡിക്കിയില്‍ ഒരു കൂട്ടം യുവാക്കള്‍ സാഹസിക യാത്ര നടത്തിയത്. ഡിക്കിയിലൂടെ കാലുകള്‍ തുറന്നിട്ടാണ് കൊടും വളവുകളിലൂടെ യാത്ര നടത്തിയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Top