ഇറങ്ങുന്നതിന് മുമ്പ് ബസ് നീങ്ങി; തര്‍ക്കിച്ച യാത്രക്കാരെ ബസ്സില്‍ നിന്ന് തളളിയിട്ടു,പരിക്ക്‌

വയനാട്: അച്ഛനെയും മക്കളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിർത്താതെ പോയതായി പരാതി. വയനാട് ബത്തേരിയിൽ മീനങ്ങാടിക്കടുത്താണ് സംഭവം.

തള്ളിയിട്ട യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. കാര്യമ്പാടി സ്വദേശി ജോസഫിന്റെ കാലിലൂടെയാണ് ബസ്സിന്റെ പിന്‍ചക്രം കയറി ഇറങ്ങിയത്. തുടര്‍ന്ന് തുടയെല്ലുകള്‍ക്ക് ഗുരുതര പരിക്കേറ്റ ജോസഫ് ആശുപത്രിയില്‍ ചികിത്സയിലാണ്. മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ട് എടുത്തതിനെ തുടർന്ന് ജോസഫിന്‍റെ മകൾ നീതു റോഡിലേക്ക് തെറിച്ചു വീണു. ബസ് നിർത്താതെ പോകുകയും യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് അൽപദൂരം മാറി ബസ് നിർത്തുകയും ചെയ്തു. മകള്‍ ഇറങ്ങുന്നതിനു മുമ്പ് ബസ് നീങ്ങിയത് ചോദിക്കാനായി ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്ടർ പുറത്തേയ്ക്ക് തള്ളുകയായിരുന്നു.

കൽപ്പറ്റ-ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസ് എന്ന ബസിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ബസിനെതിരെ മകള്‍ പരാതി നല്‍കി

Top