വയനാട്ടില്‍ രാഹുലിന് അപരന്മാര്‍ മൂന്ന്; പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി

കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് അപരന്മാരായി രണ്ട് പേരു കൂടി. കെ.ഇ. രാഹുല്‍ ഗാന്ധി എന്ന അപരന് പുറമേ അഖില ഇന്ത്യ മക്കള്‍ കഴകത്തിന്റെ കെ. രാഘുല്‍ ഗാന്ധിയും. കെ.എം. ശിവപ്രസാദ് ഗാന്ധി എന്ന പേരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും വയനാട്ടില്‍ മത്സരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. മണ്ഡലത്തില്‍ ലഭിച്ച 23 നാമനിര്‍ദേശപത്രികകളില്‍ 22 പത്രികകളും സാധുവാണെന്ന് കണ്ടെത്തി.

Top