ഉരുള്‍പൊട്ടല്‍; അപകടത്തില്‍ പെട്ടവരുടെ കൃത്യം കണക്ക് പറയാനാകില്ലെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: കനത്ത മഴയെ തുടര്‍ന്ന് വയനാട് പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുടുങ്ങിയവര്‍ക്കായി തെരച്ചില്‍ തുടരുമ്പോള്‍ അപകടത്തില്‍ അകപ്പെട്ടവരുടെ കൃത്യം കണക്ക് പറയാന്‍ സാധിക്കില്ലെന്ന് വയനാട് ജില്ലാ കളക്ടര്‍ എ.ആര്‍ അജയ കുമാര്‍.

പുത്തുമലയുണ്ടായ അപകടത്തില്‍ 17 പേര്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. എന്നാല്‍ ഈ കണക്ക് വസ്തുതാപരമാണെന്ന് പറയാന്‍ കഴിയില്ലെന്നും അപകടത്തില്‍പ്പെട്ടവര്‍ ഇതര സംസ്ഥാനക്കാരായതിനാല്‍ വിവരശേഖരണം ദുഷ്‌കരമാണെന്നും കളക്ടര്‍ അറിയിച്ചു.

മഴയ്ക്കു നേരിയ ശമനം ഉണ്ടായതിനാല്‍ ഇന്ന് രാവിലെ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ക്കായി വീണ്ടും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പത്തു പേരുടെ മൃതദേഹമാണ് പുത്തുമലയില്‍ നിന്നും ഇതുവരെ കണ്ടെത്തിയത്.

Top