വയനാട് പ്രധാനമന്ത്രി ട്രാക്ടര്‍ ഓടിച്ച് നടക്കുന്നു: രാഹുലിനെ ട്രോളി കെ.സുരേന്ദ്രൻ

ത്തേരി: വയനാട് എംപി രാഹുൽ ഗാന്ധിയെ പരിഹാസ ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

‘വയനാടിൻ്റെ പ്രധാനമന്ത്രി വയനാട്ടിൽ വന്ന് ട്രാക്ടര്‍ ഓടിച്ചു നടക്കുകയാണ്. ഇതിനേക്കാൾ നല്ലത് വയനാട്ടിലെ പഴയ എംപിയായിരുന്നു. വയനാട്ടിലേക്ക് വരുന്ന വഴിക്കിറങ്ങി പൊറോട്ടയും ചായയും കുടിക്കാൻ എല്ലാവർക്കും കഴിയുമെന്നും സുരേന്ദ്രൻ വിമർശിച്ചു.

മുസ്ലീം ലീഗും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്നും കേരളത്തിലെ പി.എസ്.സി പെണ്ണുമ്പിള്ള സര്‍വ്വീസ് കമ്മീഷനായി മാറിയെന്നും സുരേന്ദ്രൻ ആരോപിച്ചു.

Top