ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു

യനാട് : വീണ്ടും നാടിനെ നടുക്കി ഒരു കൊലപാതകം കൂടി. വയനാട് വടുവഞ്ചാലിൽ ആണ് സംഭവം അരങ്ങേറിയത്. മദ്യ ലഹരിയിൽ ആയിരുന്ന ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊല്ലുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് കൊലപാതകത്തിന് കാരണമായ സംഭവങ്ങൾ ഉണ്ടായത്. ഫോണുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് മദ്യ ലഹരിയിൽ ആയിരുന്ന വിജയ് ഭാര്യയായ സീനയുടെ തല ചുമരിൽ ഇടിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിൽ ആയ സീനയെ വിജയ് തന്നെ ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും സീനാ മരണപ്പെടുകയായിരുന്നു

മരണ വിവരം അയൽവാസികൾ അറിഞ്ഞതിനെ തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയും പോലീസ് വിജയിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. നാല് പെൺകുട്ടികളാണ് ഇവർക്കുള്ളത്. വിജയുടെ അറസ്റ്റോടെ കുട്ടികൾ അനാഥരായ അവസ്ഥയിലാണ്.

Top