വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം നടത്തിയ ആള്‍ക്ക് കോവിഡ്

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ 150 ല്‍ അധികം ആളുകളോട് ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. റവന്യൂ, ഫയര്‍ഫോഴ്‌സ് , ആരോഗ്യ വകുപ്പ് ജീവനക്കാരോടാണ് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടത്.

ആന്റിജന്‍ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

Top