വയനാട്ടിൽ നാളെ കെഎസ്ആര്‍ടിസി സര്‍വ്വീസ് മുടങ്ങില്ല

കൽപ്പറ്റ: വയനാട് ജില്ലയിലെ സർവീസുകൾ നാളെ മുടങ്ങില്ലെന്ന് കെ.എസ്.ആർ.ടി അറിയിച്ചു. ഡീസൽ ക്ഷാമം നേരിട്ട കൽപ്പറ്റ, മാനന്തവാടി ഡിപ്പോകളിൽ ഇന്ന് ഡീസൽ എത്തിയതോടെയാണ് സര്‍വ്വീസ് റദ്ദാക്കേണ്ട അവസ്ഥ ഒഴിവായത്. ഡീസൽ ക്ഷാമം മൂലം വയനാട് ജില്ലയിലെ സർവീസുകൾ ഇന്നലെ വെട്ടിചുരുക്കിയിരുന്നു.

അതേസമയം കെഎസ്ആര്‍ടിസിയിലെ ഡീസല്‍ പ്രതിസന്ധിയെത്തുടര്‍ന്ന് നാളെ ഭൂരിഭാഗം ഓര്‍ഡിനറി ബസ്സുകളും നിരത്തിലിറങ്ങില്ലെന്നാണ് വിവരം. ഇന്ന് 50 ശതമാനം ഓര്‍ഡിനറി ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. നാളെ ഓര്‍ഡിനറി ബസ്സുകള്‍ പൂര്‍ണമായും ഉണ്ടായേക്കില്ല. ലാഭകരമായി സര്‍വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ സര്‍വീസ് നടത്തും. ഉള്‍നാടുകളില്‍ സര്‍വീസ് നടത്തുന്നവയാണ് ഓര്‍ഡിനറി ബസ്സുകളില്‍ കൂടുതലും എന്നതിനാല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രമുള്ള നാട്ടിലെ ജനങ്ങള്‍ വലിയ ദുരിതത്തിലാകും.

Top