രണ്ടാംഘട്ട തദ്ദേശതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം വയനാട്ടിൽ

യനാട് : സംസ്ഥാനത്തു നടന്ന രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും ഉയര്‍ന്ന പോളിംഗ് നടന്നത് വയനാട്ടില്‍. രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തിയ കാമ്പയിന്‍ ഫലപ്രദമായി എന്ന് തെളിയിക്കുന്നതായിരുന്നു ജില്ലയിലെ ഉയര്‍ന്ന പോളിംഗ് ശതമാനം. കാര്യമായ പരാതികളില്ലാതെയാണ് വയനാട്ടില്‍ തെരഞ്ഞെടുപ്പ് സമാപിച്ചത്. ഉയര്‍ന്ന പോളിംഗ് നില ആര്‍ക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലുകളിലാണ് മുന്നണികള്‍ ഇപ്പോള്‍.

ഒടുവില്‍ ലഭിക്കുന്ന കണക്കുകള്‍ അനുസരിച്ച് 79.46 ആണ് ജില്ലയിലെ പോളിംഗ് ശതമാനം.വയനാട്ടിലെ ഉയര്‍ന്ന പോളിംഗ് ശതമാനം തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്ന അവകാശവാദത്തിലാണ് ഇടത് വലത് മുന്നണികള്‍. എല്‍ജെഡി സ്വാധീനം എല്‍ഡിഎഫിന് ഗുണം ചെയ്തോ എന്നും, പാര്‍ട്ടികളുടെ കൂടുമാറ്റം യുഡിഎഫിനെ ഏത് രീതിയില്‍ ബാധിച്ചു എന്നും വ്യക്തമാക്കുന്നതാകും വയനാട്ടിലെ തെരഞ്ഞെടുപ്പ് ഫലം.

Top