പുത്തുമല ഉരുള്‍പൊട്ടല്‍; കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു

വയനാട്: വയനാട് പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു.

സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടുത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അപകടം നടന്ന പ്രദേശത്തു നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.

പാറക്കെട്ടുകള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്ന മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

Top