സി പി ഐ ക്കെതിരെ സി പി എം വയനാട് ജില്ലാ സെക്രട്ടറി ഗഗാറിന്‍

gagarin

വയനാട്‌:സി പി ഐ ക്കെതിരെ സി പി എം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍. മിച്ചഭൂമി ഇടപാടില്‍ കൂട്ടുനിന്നെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും, വയനാട്ടിലെ കുറുമ്പാലക്കോട്ടയില്‍ വ്യാപക കയ്യേറ്റമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യഭൂമിയാക്കി മാറ്റുന്നതിനു ഭൂമാഫിയയെ സഹായിച്ച വയനാട് സി പി ഐ ജില്ലാസെക്രട്ടറി വിജയന്‍ ചെറുകരയെ പാര്‍ട്ടി പുറത്താക്കിയതിനു പിന്നാലെയാണ് സി പി എം ജില്ലാ സെക്രട്ടറി സി പി ഐ ക്കെതിരെ വന്നിരിക്കുന്നത്.

മിച്ചഭൂമി വിഷയത്തില്‍ ചാനല്‍ ഒളിക്യാമറയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. കെ. രാജന്‍ എം എല്‍ എയ്ക്കാണ് പകരം ചുമതല.

Top