വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട്: വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാടില്‍ 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗം തെളിഞ്ഞത്. നേരത്തെ ഇവിടെ 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തവിഞ്ഞാല്‍ പഞ്ചായത്ത് നിയന്ത്രിത മേഖലയാണ്.

അതേസമയം, വയനാട് ജില്ലയില്‍ ചൊവ്വാഴ്ച 53 പേര്‍ക്ക് രോഗം ബാധിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 49 പേര്‍ക്കു സന്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

Top