സമുദായിക വോട്ടുകള്‍ അനുകൂലമാക്കാന്‍ തന്ത്രങ്ങളുമായി തുഷാര്‍ വെള്ളാപ്പള്ളി

thushar vellapally

വയനാട്: വയനാട്ടില്‍ പുതിയ തന്ത്രങ്ങളുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്.

വയനാട്ടില്‍ സമുദായിക വോട്ടുകള്‍ അനുകൂലമാക്കി കൊണ്ട് കളം പിടിക്കുവാനാണ് എന്‍ഡിഎ ശ്രമിക്കുന്നത്. എന്നാല്‍, എന്‍ഡിഎയുടെ നീക്കത്തിന് തടയിടാന്‍ യുഡിഎഫും ഇടതുപക്ഷവും ശ്രമം ആരംഭിച്ചു.

ആന്ധ്രയില്‍ നിന്നും വളരെ പണ്ടു തന്നെ വയനാട്ടിലേക്ക് കുടിയേറിയ യാദവര്‍ക്ക് മാനന്തവാടി നിയമസഭാ മണ്ഡലത്തില്‍ മാത്രം അയ്യായിരത്തിലേറെ വോട്ടുകളുണ്ട്. ഈ വോട്ടുകള്‍ നേടിയെടുക്കാനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്.

Top