പോപ്പ് അപ്പ് ക്യാമറയുമായി വാവേ വൈ9 പ്രൈം ഇന്ത്യന്‍ വിപണിയില്‍

പോപ്പ് അപ്പ് ക്യാമറയുമായി വാവേ വൈ9 പ്രൈം ഇന്ത്യന്‍ വിപണിയില്‍ എത്തി. ട്രിപ്പിള്‍ റിയര്‍ക്യാമറ, നോച്ചില്ലാത്ത ഡിസ്പ്ലേ, കിരിന്‍ 710എഫ് പ്രൊസസര്‍ എന്നിവ വൈ9 പ്രൈമിന്റെ സവിശേഷതകളാണ്.

നാല് ജിബി റാമും 128ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഫോണിലുള്ളത്. . ഓഗസ്റ്റ് ഏഴ് മുതല്‍ ആമസോണില്‍ ഫോണ്‍ വില്‍പനയ്ക്കെത്തുന്ന ഫോണിന് ഇന്ത്യയില്‍ 15990 രൂപയിലാണ് വില തുടങ്ങുന്നത്. നോകോസ്റ്റ് ഇഎംഐ ഉള്‍പ്പടെയുള്ള വിവിധ ഓഫറുകള്‍ ആമസോണില്‍ ലഭ്യമാവും.വൈ9 പ്രൈമിന് മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് വാവേയുടെ സ്പോര്‍ട്സ് ഹെഡ്ഫോണ്‍ സൗജന്യമായി ലഭിക്കും.

6.59 ഇഞ്ച് ഫുള്‍എച്ച്ഡി പ്ല്സ് എല്‍സിഡി ഫുള്‍വ്യൂ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. എമറാള്‍ഡ് ഗ്രീന്‍, സാഫയര്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

Top