ലോകവ്യാപകമായി വാട്‌സാപ്പ് സേവനം തടസ്സപ്പെട്ടു; വിശദീകരണം നല്‍കാതെ അധികൃതര്‍

വാട്‌സപ്പിന്റെ സേവനം ലോകവ്യാപകമായി തടസ്സപ്പെട്ടതില്‍ പരാതിയുമായി ഉപഭോക്താക്കള്‍. ജനുവരി 22 ചൊവ്വാഴ്ച രാത്രിയോയിരുന്നു വാട്ട്‌സ്ആപ്പിന്റെ സേവനം ഏതാനും സമയത്തേക്ക് തടസ്സപ്പെട്ടത്. ഇതിനെ തുടര്‍ന്ന് അല്‍പ നേരത്തേക്ക് ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ്ആപ്പ് തുറക്കാന്‍ സാധിച്ചിരുന്നില്ല. ആന്‍ഡ്രോയിഡ് പതിപ്പിന്റെയും ഐ.ഒ.എസ് പതിപ്പിന്റെയും സേവനം മുടങ്ങിയിരുന്നു. എന്നാല്‍ ഇതിന് പിന്നിലുള്ള കാരണം എന്തെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ വേണ്ടി സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നതിന്റെ പരിധി 20 ഉപഭോക്താക്കളോ ഗ്രൂപ്പുകളോ എന്നതില്‍ നിന്ന് 5 ആക്കി കുറച്ചിരുന്നു. ഈ പ്രഖ്യാപനം നടത്തി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് വാട്‌സാപ്പ് സേവനം താല്‍ക്കാലികമായി തടസ്സപ്പെട്ടത്.

Top