watsapp service-land phone

ന്യൂഡല്‍ഹി: വാട്ട്‌സ് ആപ്പിലൂടെ ലാന്‍ഡ് ലൈനിലേക്കോ മൊബൈല്‍ ഫോണിലേക്കോ വിളിക്കാം എന്ന് കേട്ട് ആരും ഞെട്ടെണ്ട. ഉടന്‍തന്നെ അങ്ങനെയൊരു സൗകര്യം ലഭ്യമാകും. അധികം താമസിയാതെ തന്നെ ലാന്‍ഡ് ലൈനിലേക്കോ മൊബൈല്‍ ഫോണിലേക്കോ പ്രമുഖ ഇന്റര്‍നെറ്റ് അപ്ലിക്കേഷനുകള്‍ വഴി വിളിക്കാന്‍ സാധിക്കുന്ന സംവിധാനം ഉടന്‍ എത്തുമെന്നാണ് വാട്‌സ് ആപ്പ് കമ്പനി വക്താക്കള്‍ അറിയിക്കുന്നത്.

ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെയും ടെലികോം ഓപ്പറേറ്റര്‍മാരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വാട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ ആപ്പുകള്‍ വഴിയാണ് ഈ സൗകര്യം ലഭ്യമാകുക.

ഇന്റര്‍നെറ്റ് സേവന ദാതാക്കളും ടെലികോം ഓപ്പറേറ്റര്‍മാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനും മറ്റും രൂപവല്‍ക്കരിച്ച മന്ത്രിതല സമിതിയുടെ അനുമതികൂടി ലഭിച്ചാല്‍ ആപ്പിലൂടെയുള്ള ഫോണ്‍ വിളി യാഥാര്‍ത്ഥ്യമാകും. ഇന്‍ര്‍നെറ്റ് ഡാറ്റ ഉപയോഗിച്ച് കോളുകള്‍ ചെയ്യുന്നതിനാല്‍ കോള്‍ നിരക്കുകള്‍ക്കുള്ള ചെലവ് കുറയ്ക്കാന്‍ സഹായിക്കും.

Top