ഈ ഫോണുകളില്‍ ഇന്ന് മുതല്‍ വാട്ട്‌സ്ആപ്പ് സേവനം ലഭ്യമാകില്ല

ന്യൂഡല്‍ഹി: അപ്‌ഡേഷന്റെ ഭാഗമായി ഇനി പല ഫോണുകളിലും വാട്ട്‌സ്ആപ്പ് ലഭ്യമാവില്ല. വാട്‌സ്ആപ്പില്‍ ഇപ്പോള്‍ അനേകം പുതിയ ഫീച്ചറുകള്‍ വന്നുകഴിഞ്ഞു. നിലവിലുള്ള പല ഫോണുകളിലും അവ ലഭ്യമാവില്ല അതിനാലാണ് ഇത്തരം ഫോണുകളില്‍ വാട്ട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നത്.

നോക്കിയ എസ്40 പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ആന്‍ഡ്രോയ്ഡ് 2,3,7 എന്നീ ഒഎസ്സുകളിലുമാണ് വാട്‌സാപ്പ് പ്രവര്‍ത്തിക്കാതാവുക. ഐഫോണ്‍ 3ജിഎസിലും ഐഒഎസ് 6ല്‍ പ്രവര്‍ത്തിക്കുന്ന ഏത് ഡിവൈസിലും 2020 ഫെബ്രുവരി 1 മുതല്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കാതാകുമെന്നും കമ്പനി അറിയിച്ച് കഴിഞ്ഞു. കൂടുതല്‍ മികവോടെ ഉപയോക്താക്കള്‍ക്ക് പരസ്പരം ബന്ധപ്പെടാനുള്ള അവസരമൊരുക്കേണ്ടത് വാട്‌സാപ്പിന്റെ ബാധ്യതയാണ്. ഇതിന് ഇത്തരമൊരു തീരുമാനം അനിവാര്യമായിരുന്നെന്നും വാട്ടസ്ആപ്പ് അറിയിച്ചു.

ആന്‍ഡ്രോയ്ഡ് 2.3.3 യില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍,വിന്‍ഡോസ് ഫോണ്‍ 8.0 പ്രവര്‍ത്തിക്കുന്ന ഫോണുകള്‍, ഐഫോണ്‍ 3ജിഎസ്, ഐഒഎസ് 6, നോക്കിയ സിംബിയന്‍ എസ്60, ബ്ലാക്ക് ബെറി 10, നോക്കിയ എസ്40 എന്നിവയാണ് ഇനി നുതല്‍ വാട്ട്‌സ്ആപ്പ് ലഭിക്കാത്ത ഫോണുകള്‍.

Top