വാട്സ് ആപ്പ് ഗ്രൂപ്പില്‍ നഗ്‌നചിത്രം പോസ്റ്റ് ചെയ്ത സംഭവം ; സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയെ മാറ്റി

കണ്ണൂര്‍: സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി കെ.പി. മധുവിനെ സ്ഥാനത്തുനിന്ന് നീക്കി. വാട്സ് ആപ്പ് ഗ്രൂപ്പില്‍ നഗ്‌നചിത്രം പോസ്റ്റ് ചെയ്ത വിവാദവുമായി ബന്ധപ്പെട്ട് ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തിലാണ് നടപടി.

മധുവിനെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സ്ഥാനങ്ങളില്‍നിന്നും മാറ്റി. ഏരിയ സെക്രട്ടറിയുടെ ചുമതല വി. കുഞ്ഞികൃഷ്ണന് നല്‍കി. ഇന്ന് പയ്യന്നൂര്‍ ഏരിയകമ്മിറ്റിക്കു കീഴിലെ മുഴുവന്‍ ലോക്കല്‍ കമ്മിറ്റികളിലും യോഗം ചേര്‍ന്ന് മധുവിനെതിരേയുള്ള നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള നാട്ടുഗ്രാമം മുത്തത്തി എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലായിരുന്നു നഗ്‌നചിത്രം അയച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ ചിത്രം പിന്‍വലിക്കാന്‍ ശ്രമം നടത്തിയെങ്കിലും പിന്‍വലിക്കാനായില്ല. ഇതിനു പിന്നാലെ മധു വാട്സ്ആപ്പ് ഗ്രൂപ്പ് വിടുകയുമായിരുന്നു.

Top