പ്രളയത്തെ അതിജീവിക്കാനുള്ള വഴികളുമായി ഡോക്യുമെന്ററി

പ്രളയവുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യങ്ങളെ തേടിപ്പിടിച്ച് പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ വാട്ടര്‍ ലെവല്‍ ഡോക്യുമെന്ററി ഒരുങ്ങി. ടൈറ്റില്‍ ടീസര്‍ നടന്‍ മോഹന്‍ലാല്‍ ലോഞ്ച് ചെയ്തു. ഡോ.എം കെ മുനീര്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് ഡോക്യുമെന്ററി ഒരുങ്ങുന്നത്. പ്രളയത്തിന് മുമ്പ്, പ്രളയ സമയം, പ്രളയത്തിന് ശേഷം, വരാനിരിക്കുന്ന പ്രളയം എന്നീ ഘട്ടങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്.

ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പ്രകാശനം നേരത്തേ പ്രമുഖ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരാണ് പ്രകാശനം ചെയ്തിരുന്നത്. ട്രൂത്ത് ഗ്രൂപ്പിന്റെ ബാനറില്‍ ഖത്തറിലെ യുവ വ്യവസായി സമദ് ട്രൂത്ത് ആണ് നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ഫൈസല്‍ നൂറുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ നോവിന്‍ വാസുദേവാണ്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി അരുണ്‍കുമാറാണ് രചന.

Top