മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി

കോട്ടയം: പാറമ്പുഴ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികളെ കാണാതായി. പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളേജ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. അഗ്നി രക്ഷാ സേനയും പോലീസും തിരച്ചില്‍ നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഉച്ചയ്ക്ക് 2 മണിയോടെയാണ് പാറമ്പുഴ കിണറ്റുമൂട് തൂക്കുപാലത്തിന് സമീപം കുളിക്കാനായി എട്ടംഗ സംഘം എത്തിയത്.അതില്‍ ഒരു കുട്ടി കാല് വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് കുട്ടികളും വെള്ളത്തില്‍ വീണത്. ഇവിടെ നല്ല അടിയൊഴുക്കുള്ള പ്രദേശമാണെന്നാണ് പരിസരവാസികള്‍ പറയുന്നത്. ഒരു മണിക്കൂറായി തിരച്ചില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കുട്ടികളെ ഇതുവരെ കണ്ടെത്താനായില്ല.

Top