മുകളിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടം, അപൂര്‍വ്വ പ്രതിഭാസത്തിന്റെ സത്യം ഇതാണ് !

വെള്ളച്ചാട്ടം കാണാന്‍ ആഗ്രഹിക്കാത്തവര്‍ വിരളമാണ്. എന്നാല്‍ ഒരു പ്രത്യേകതയുള്ള കാര്യമാണ് ഇവിടെ പറയുന്നത്. സാധാരണ എല്ലാ വെളളച്ചാട്ടവും താഴേയ്ക്കാണ് അല്ലെ. പക്ഷെ ഇതാ മുകളിലേക്കുള്ള വെള്ളച്ചാട്ടമാണ് ഇവിടത്തെ താരം. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാം. എന്നാല്‍ അത്തരമൊരു കാഴ്ചയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

സ്‌കോട്ട്‌ലാന്‍ഡിലെ ക്യാമ്പ്‌സി ഫെല്‍സില്ലുള്ള ജെന്നീസ് ലം വെള്ളച്ചാട്ടത്തിലാണ് അത്ഭുതവും അപൂര്‍വ്വവുമായ സംഭവം നടക്കുന്നത്.

എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ ഇതാണ്. പ്രദേശത്ത് അതിശക്തമായി വീശിയ കിയാര കൊടുങ്കാറ്റാണ് വെള്ളച്ചാട്ടത്തെ മുകളിലേക്ക് ഒഴുക്കിയിരിക്കുന്നത്. നൂറ്റാണ്ടിലെതന്നെ ഏറ്റവും ശക്തിയേറിയ കാറ്റ് എന്നാണ് കിയാരയെ വിശേഷിപ്പിക്കുന്നത്. പക്ഷെ പ്രകൃതിയുടെ ഈ പ്രതിഭാസത്തെ എല്ലാവരും വളരെ അത്ഭുതത്തോടെയായിരുന്നു നോക്കികണ്ടത്.

മണിക്കൂറില്‍ 129 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ് യുകെയിലും വടക്കന്‍ യൂറോപ്പിലും ശക്തിപ്രാപിച്ച് ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്, ജര്‍മനി എന്നീ രാജ്യങ്ങളിലും ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

Top