വാട്ടര്‍ തീം പാര്‍ക്കിലെ കൃത്രിമ തിരമാല ഉയര്‍ന്നു പൊങ്ങി; ചൈനയിയില്‍ നിരവധി പേര്‍ക്ക് പരിക്ക്

ബെയ്ജിംഗ്: ചൈനയില്‍ വാട്ടര്‍ തീം പാര്‍ക്കിലെ കൃത്രിമ സമുദ്രത്തിലെ തിരമാലയില്‍ അകപ്പെട്ട് 44 പേര്‍ക്ക് പരിക്ക്. തിരമാല കൃത്രിമമായി സൃഷ്ടിക്കുന്ന യന്ത്രത്തിലുണ്ടായ തകരാര്‍ മൂലം വലിയ തിരമാലകള്‍ ഉണ്ടായതാണ് അപകടത്തിനു കാരണമായത്.

ഷൂയുണ്‍ വാട്ടര്‍ തീം പാര്‍ക്കിലായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്നു പാര്‍ക്ക് അടച്ചു. വലിയ തിരമാലകളില്‍ അകപ്പെട്ട് ആളുകള്‍ക്ക് പരിക്കേല്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Top