മുംബൈ: മുംബൈ പോവൈയിലെ ഹിരനന്ദിനി കോംപ്ലക്‌സില്‍ ജലസംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. രാവിലെ 10 മണിയോടെ നിര്‍മ്മാണത്തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക് ജലസംഭരണിയാണ് പൊട്ടിത്തെറിച്ചത്.
ജലം അധികമായതോടെ മര്‍ദ്ദം താങ്ങാനാവാതെ സംഭരണി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.


