കാലവര്‍ഷം കനിഞ്ഞില്ല ; കേരളം രൂക്ഷജലക്ഷാമത്തിലേക്കന്നു മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ ജല പ്രതിസന്ധിയെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സംസ്ഥാനത്തെ ഡാമുകളില്‍ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമേ നിലവിലുള്ളൂ. ഒന്നര ആഴ്ചത്തെ ആവശ്യത്തിനായുള്ള വെള്ളം മാത്രമേ ഇപ്പോള്‍ അണക്കെട്ടുകളില്‍ ബാക്കിയുള്ളൂവെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ഇനിയും മഴ ലഭ്യതയില്‍ കുറവുണ്ടായാല്‍ സ്ഥിതി ഗുരുതരമാവുമെന്നും ജലനിയന്ത്രണം അടക്കമുള്ള നടപടികള്‍ ആവശ്യമായി വരുമെന്നും മന്ത്രി വ്യക്തമാക്കി.

Top