water scarcity in trivandrum

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കുടിവെളളക്ഷാമത്തിന് അടിയന്തര പരിഹാരം കാണാന്‍ മന്ത്രിസഭായോഗം ജലവിഭവ വകുപ്പിന് നിര്‍ദേശം നല്‍കി.

നെയ്യാറില്‍ നിന്ന് വെളളമെടുക്കുന്നതടക്കമുളള നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

നഗരത്തില്‍ ജലവിതരണത്തിലും ഉപയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് വിഷയം മന്ത്രിസഭായോഗം ചര്‍ച്ചചെയ്തത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കി.

Top