വരും നാളുകള്‍ ജലദൗര്‍ലഭ്യത്തിന്റേത്; നീതി ആയോഗിന്റെ റിപ്പോര്‍ട്ട് ആശങ്കപ്പെടുത്തുന്നത്

climate

ന്യൂഡല്‍ഹി: ഏറ്റവും വലിയ ജലദൗര്‍ലഭ്യമായിരിക്കും രാജ്യത്തിന് നേരിടേണ്ടി വരികയെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ട്.

രാജ്യത്ത് 60 കോടിയോളം ജനങ്ങള്‍ ജലദൗര്‍ലഭ്യം അനുഭവിക്കുന്നുണ്ടെന്നും രണ്ടുലക്ഷത്തോളം ആളുകള്‍ സുരക്ഷിതമായ കുടിവെള്ളം ലഭിക്കാത്തതിനാല്‍ മരിക്കുന്നുണ്ടെന്നും നീതി ആയോഗിന്റെ സമഗ്ര ജല മാനേജ്‌മെന്റ് സൂചികയില്‍ പറയുന്നു.

2030 ആകുമ്പോള്‍ നിലവിലുള്ളതിനേക്കാള്‍ രണ്ടിരട്ടിയോളം വെള്ളത്തിന്റെ ആവശ്യകത ഉണ്ടാകുമെന്നും രാജ്യത്തെ ശുദ്ധജല സ്രോതസ്സുകളില്‍ 70 ശതമാനവും മലിനമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ശുദ്ധജലത്തിന്റെ നിലവാരം കണക്കാക്കി തയ്യാറാക്കിയിട്ടുള്ള 122 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 120ാം സ്ഥാനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

2030 ആകുമ്പോള്‍ രാജ്യത്തെ 40 കോടിയോളം ആളുകള്‍ക്ക് കുടിവെള്ളം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് അടക്കം 21 നഗരങ്ങളില്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവ് 2020 ആകുമ്പോഴേക്കും കുറയുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Top