ജലക്ഷാമം രൂക്ഷമാകുന്നു; ദുരിതത്തിലായി ആദിവാസികളുടെ ജീവിതം

അട്ടപ്പാടി: ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ആദിവാസികളുടെ ജീവിതം ദുരിതത്തിലായി. ജലക്ഷാമത്തെ തുടര്‍ന്ന് ഉപജീവന മാര്‍ഗ്ഗമായ ആടുവളര്‍ത്തല്‍ മുന്നോട്ട് കൊണ്ട് പോകാനാവാത്ത സ്ഥിതിയിലാണ് അട്ടപ്പാടിയിലെ ജനങ്ങള്‍. ജലക്ഷാമം രൂക്ഷമായതോടെ ആടുകളുടെ പരിപാലനം ക്ലേശകരമാകുന്നുവെന്നാണ് ആദിവാസികള്‍ പറയുന്നത്.

അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രധാന ഉപജീവന മാര്‍ഗങ്ങളില്‍ ഒന്നാണ് ആടു വളര്‍ത്തല്‍. ഇവര്‍ പരിപാലിക്കുന്ന അട്ടപ്പാടി ബ്ലാക്ക് എന്ന പ്രത്യേക ഇനം ആടുകള്‍ക്ക് കടുത്ത ചൂടിനെ തരണം ചെയ്യാന്‍ കഴിയും. ചൂടിനെ പ്രതിരോധിക്കാനുളള കഴിവുണ്ടെങ്കിലും, നിലവിലെ കാലാവസ്ഥ പ്രതികൂലമാണെന്നാണ് ആദിവാസികള്‍ പറയുന്നത്.

Top